എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യ മന്ത്രി മരുന്ന് മാഫിയക്ക് കൂട്ടുനില്‍ക്കുന്നു: ടി.എന്‍ പ്രതാപന്‍ എം.എല്‍.എ
എഡിറ്റര്‍
Tuesday 18th June 2013 11:23am

t.n-pratahaban

കൊച്ചി: സംസ്ഥാന ആരോഗ്യമന്ത്രി  വി.എസ് ശിവകുമാര്‍ മരുന്ന് മാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔഷധ നിര്‍മ്മാണ കമ്പനിയായ കെ.എസ്.ഡി.പിയില്‍ കോടിക്കണക്കിന് രൂപയുടെ മരുന്ന് കെട്ടിക്കിടക്കുകയാണെന്നും ടി.എന്‍ പ്രതാപന്‍ അറിയിച്ചു.

Ads By Google

ഈ വിഷയത്തില്‍ അടിയന്തിര നടപടി എടുത്തില്ലെങ്കില്‍ രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ച് പറയേണ്ടി വരുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

കേരളത്തിലെ മരുന്ന് മേഖലയില്‍ വന്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാഫിയാ സംഘത്തിന് സര്‍ക്കാര്‍ അറിഞ്ഞും, അറിയാതെയും കൂട്ടുനില്‍ക്കുകയാണ്. കെ.എസ്.ഡി.പിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് ഇതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.

ഔഷധ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള നിയമസഭാ സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ അധ്യക്ഷനായിരുന്നു ടി.എന്‍ പ്രതാപന്‍. ഔഷധ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രതാപന്‍ അധ്യക്ഷനായ സിമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ട ഒരു നിര്‍ദ്ദേശവും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും പ്രതാപന്‍ വ്യക്തമാക്കി.

വിഷയത്തില്‍ സര്‍ക്കാരും, മുഖ്യമന്ത്രിയും അടിയന്തിര നടപടി കൈകൊള്ളണമെന്നും,  പ്രതാപന്‍ ആവശ്യപ്പെട്ടു.

Advertisement