Administrator
Administrator
സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം: ആരോഗ്യമന്ത്രി വിശദീകരണം തേടി
Administrator
Wednesday 12th October 2011 9:50am

soumyaതിരുവനന്തപുരം: തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിഷയത്തില്‍ ആരോഗ്യമന്ത്രി ആടൂര്‍ പ്രകാശ് വിശദീകരണം തേടി. തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ഡോ.പ്രവീണ്‍ ലാലിനോടാണ് മന്ത്രി വിശദീകരണം തേടിയത്. പ്രവീണ്‍ ലാലിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

സൗമ്യയുടെ പോസ്റ്റ് മോര്‍ട്ട് നടത്തിയത് താനാണെന്ന് പ്രോസിക്യൂഷന്‍ വാദി ഡോ. ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഉന്മേഷിന്റെ മൊഴിയ്‌ക്കെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഷെര്‍ളി വാസു രംഗത്തെത്തിയിരുന്നു.

സൗമ്യയുടെ പോസ്റ്റമോര്‍ട്ടം നടത്തിയത് താനാണെന്നും ഫോറന്‍സിക് വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉന്മേഷിന്റെ മൊഴിക്കു പിന്നില്‍ മറ്റാരോ ഉണ്ടെന്നും മൊഴിയെക്കുറിച്ച് മേലധികാരികളോട് അന്വേഷണം ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രി വിശദീകരണം തേടിയത്.

Advertisement