Categories

കൊച്ചിയില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്: കുടിവെള്ള ടാങ്കറില്‍ വന്‍തോതില്‍ ഇ. കോളി

water-tankകൊച്ചി: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന കൊച്ചിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. കുടിവെളളമെത്തിക്കുന്ന ടാങ്കറുകളില്‍ നടത്തിയ പരിശോധനയില്‍ ഇ കോളി ബാക്ടീരിയ അടങ്ങിയ വെള്ളം കടത്തിയ 10 ടാങ്കറുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചു.

12ഓളം ടാങ്കറുകളാണ് ആരോഗ്യ വകുപ്പ് പരിശോധിച്ചത്. സംഭവസ്ഥലത്തുനിന്നു തന്നെ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ 10 ടാങ്കറുകളിലെ വെള്ളത്തില്‍ വന്‍തോതില്‍ ഇ.കോളി ബാക്ടീരിയ കണ്ടെത്തി. ഈ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

കാക്കനാട് കേന്ദ്രീകരിച്ച് നടന്ന റെയ്ഡില്‍ രണ്ട് ഹോട്ടലുകളും അടപ്പിച്ചു. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കളക്‌ട്രേറ്റിലെ കാന്റീനും അടപ്പിച്ചിട്ടുണ്ട്. ജില്ലാ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

മഞ്ഞപ്പിത്തം, എലിപ്പനി, പോലുള്ള രോഗങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

One Response to “കൊച്ചിയില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്: കുടിവെള്ള ടാങ്കറില്‍ വന്‍തോതില്‍ ഇ. കോളി”

  1. shoukat

    ഇത്ര നാളും ഇത്രയതികം ജനങ്ങളെ മല വിസര്‍ജനം കുടിപ്പിച്ചത്‌ കണ്ടുപിടിച്ച, ഇതിനു മുതിര്‍ന്ന ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ക്കു അഭിനന്ദനങ്ങള്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.