എഡിറ്റര്‍
എഡിറ്റര്‍
റുബെല്ല വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം
എഡിറ്റര്‍
Thursday 27th March 2014 10:31am

rubella-vaccination

തിരുവനന്തപുരം: പ്രവസരക്ഷയ്ക്കുള്ള റുബെല്ല വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. അഞ്ച് വര്‍ഷത്തിനിടെ 222 പഎണ്‍കുട്ടികളില്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.

കൗമാരക്കാരില്‍ ഈ കുത്തിവെപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാനത്ത് പഠനം നടത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. ആഗോള തലത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് റുബെല്ല വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്തെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ റുബെല്ല വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയത്.

റുബെല്ലാ വാക്‌സിനേഷന്‍ കുത്തിവെപ്പ് അശാസ്ത്രീയമാണെന്ന് പറഞ്ഞ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹോമിയോപ്പതി ഡോക്ടര്‍മാരും റുബെല്ല വാക്‌സിനെതിരെ രംഗത്തെത്തിയിരുന്നു.

ഒരിക്കല്‍ റൂബെല്ലാപ്പനി ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ ശരീരം റൂബെല്ലയ്‌ക്കെതിരായ പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പറയാറ്. എന്നാല്‍ സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ റൂബെല്ല വന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് കണ്‍ജെനിറ്റല്‍ സിന്‍ഡ്രോം അതായത് അന്ധത, ബധിരത, മൂകത, ഹൃദയത്തകരാറ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഗര്‍ഭകാലത്തെ ആദ്യ മൂന്ന്മാസം റൂബെല്ല വന്നാല്‍ മാത്രമാണ് പ്രശ്‌നമെന്നര്‍ത്ഥം. പഠനങ്ങളില്‍ പറയുന്ന പ്രകാരം 70 ശതമാനം ആളുകളിലും ചെറുപ്പത്തില്‍ തന്നെ റൂബെല്ല പിടിപെടുകയും ശരീരം സ്വാഭാവിക പ്രതിരോധശേഷി ആര്‍ജ്ജിക്കാറുമുണ്ട്.

Advertisement