Categories

സൗദിയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ ഹെല്‍ത്ത് ചെക്ക് അപ്പ് നടത്താന്‍ തീരുമാനം

health_checks

റിയാദ്: സൗദിയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ ഹെല്‍ത്ത് ചെക്ക് അപ്പ് നടത്താന്‍ തീരുമാനം. ആരോഗ്യരംഗത്തെ വിദഗ്ധരാണ് ഇതിന് നേതൃത്വം നല്‍കുക.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനായി ക്യാമ്പുകള്‍ തുടങ്ങും. തീര്‍ത്ഥാടകര്‍ വേണ്ട വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും.

അഥവാ അത്തരത്തില്‍ കുത്തിവെപ്പ് എടുക്കാതെ വരുന്നവര്‍ക്ക് അത് നല്‍കുമെന്നും സൗദിയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. വിവിധ രോഗങ്ങള്‍ക്കെതിരായ കുത്തിവെപ്പുകള്‍ എടുത്തതിന്റെ രേഖകളും തീര്‍ത്ഥാടകരില്‍ നിന്നും ശേഖരിക്കും.

ആഫ്രിക്കന്‍, സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ യെല്ലോ ഫീവറിനെതിരായ വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

സൗദിയില്‍ എത്തുന്നതിന് മുമ്പായി തന്നെ 2 വയസിനും 15 വയസിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിനേഷന്‍ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Tagged with: