ശരീരത്തില്‍ വളര്‍ച്ചയ്‌ക്കാവശ്യമായ വളരെയധികം പോഷകങ്ങളടങ്ങിയ ഒരു സമ്പൂര്‍ണ ആഹാരപദാര്‍ഥമാണ് കൂണ്‍. പല പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ധാതുലവണങ്ങള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്.

Ads By Google

ഫോസ്ഫറസ്, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, സോഡിയം മുതലായവയാണ് കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍.

മറ്റൊരു പ്രധാന ഘടകം വിറ്റാമിന്‍ എ ആണ്. തയമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍, ബയോട്ടീന്‍, അസ്‌കോര്‍ബിക് ആസിഡ്, ഫോളിക് ആസിഡ് എന്നീ ബി വിറ്റാമിനുകളുടെ കലവറയുമാണ് കൂണ്‍. സാധാരണയായി ഒരു പച്ചക്കറിയിലും ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നീ ജീവകങ്ങള്‍ കാണാറില്ല. എന്നാല്‍ കൂണില്‍ ഇവ രണ്ടും അടങ്ങിയിട്ടുണ്ട്.

ഫോളിക് ആസിഡ് ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിന് അത്യവശ്യമാണ്. അതിനാല്‍ രക്തക്കുറവ്, വിളര്‍ച്ച മുതലായ രോഗങ്ങള്‍ തടയുന്നതിന് കൂണ്‍ വളരെ നല്ലതാണ്.

കൂണും ചായയും പതിവായി കഴിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. ക്യാന്‍സറിനെതിരെ പൊരുതാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കൂണിലുള്ളതിനാലാണിത്.

വിഷമുള്ള കൂണുകള്‍ എങ്ങനെ തിരിച്ചറിയാം

കൂണുകള്‍ ഉപയോഗിക്കാന്‍ പലര്‍ക്കും ഭയമാണ്. വിഷമുള്ളവ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണിത്. എന്നാല്‍ വിഷമുള്ള കൂണുകള്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയും. കൂണ്‍ കറിവെക്കുമ്പോല്‍ കറിയില്‍ ഒരു നാണയം കൂടി ഇടുക., കൂണ്‍ കറുത്തുവരുന്നുണ്ടെങ്കില്‍ അത് വിഷമുള്ള കൂണാണ്. വെളുത്തുള്ളിയിട്ട് കൂണ്‍ തിളപ്പിക്കുക. വിഷമുള്ള കൂണാണെങ്കില്‍ വെള്ളത്തിന് നിറം മാറ്റം വരും.

ഹൃദ്രോഗം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ അസുഖമുള്ളവര്‍ക്കും വളരെ നല്ല ഭക്ഷ്യപദാര്‍ത്ഥമാണ് കൂണ്‍. പ്രമേഹരോഗികള്‍ക്കും കൂണ്‍ ഉത്തമ ആഹാരമാണ്.