എഡിറ്റര്‍
എഡിറ്റര്‍
വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു
എഡിറ്റര്‍
Wednesday 15th March 2017 11:32am

സിഡ്‌നി: വിമാന യാത്രയ്ക്കിടെ ഹെഡ്‌ഫോണില്‍ നിന്നും തീപിടിച്ച് യുവതിക്കു പൊള്ളലേറ്റു. ബാറ്ററി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പാട്ടു കേള്‍ക്കുകയായിരുന്നു യുവതി.

ഫെബ്രുവരി 19ന് ബെയ്ജിങ്ങില്‍ നിന്നും മെല്‍ബണിലേക്കു യാത്ര ചെയ്യവെയാണ് യുവതിക്കു പരുക്കേറ്റത്.

‘ഓണ്‍ ചെയ്തു കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മുഖത്ത് പൊള്ളലേല്‍ക്കുമ്പോലെ തോന്നി. ഞാന്‍ വസ്ത്രം കൊണ്ട് മുഖം തുടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഹെഡ്‌ഫോണ്‍ കഴുത്തില്‍ ചുറ്റി. എനിക്കു വീണ്ടും പൊള്ളലേല്‍ക്കുംപോലെ തോന്നി. അതോടെ ഹെഡ്‌ഫോണ്‍ ഊരി ഞാന്‍ നിലത്തെറിഞ്ഞു. അതില്‍ നിന്നും സ്പാര്‍ക്ക് ഉയരുന്നുണ്ടായിരുന്നു.’ യുവതി പറയുന്നു.


Must Read: വര്‍ക്കല എം.ജി.എം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ കോപ്പിയടിച്ചെന്നാരോപിച്ചുള്ള മാനേജ്‌മെന്റിന്റെ ഭീഷണികാരണമെന്ന് ബന്ധുക്കള്‍


തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തുകയും ഹെഡ്‌ഫോണിനു മുകളില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുകയും ചെയ്തു.

ഡിവൈസിലെ ലിഥിയം-അയേണ്‍ ബാറ്ററികളാണ് തീപിടിയ്ക്കാന്‍ കാരണമെന്നാണ് സുരക്ഷാ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

Advertisement