ന്യൂദല്‍ഹി: തീവ്രവാദക്കേസില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യക്ക് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ തീരുമാനത്തില്‍ നിന്നും അമേരിക്ക പിന്‍വാങ്ങുന്നു. ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് അനുമതി നല്‍കുന്നതിന് തീരുമാനമായിട്ടില്ലെന്നും ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡര്‍ തിമോത്തി ജെ റോമര്‍ വ്യക്തമാക്കി.

നേരത്തെ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അുമതി നല്‍കുന്നതിനായി ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും അമേരിക്ക വഴങ്ങിയിരുന്നില്ല. എന്നാല്‍ അമേരിക്കയില്‍ എത്തി ഇന്ത്യന്‍ ഉദോയ്ഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാമെന്ന് കഴിഞ്ഞ ദിവസം യു എസ് വ്യക്തമാക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഐ എന്‍ എ അധികൃതര്‍ ഒരുക്കം നടത്തുമ്പോഴാണ് അമേരിക്ക വീണ്ടും തടസവാദങ്ങളുന്നയിക്കുന്നത്.