ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ സി ഐ എ ചാരനും ലഷ്‌കറെ തയിബ തീവ്രവാദിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വധശിക്ഷ
ഒഴിവാക്കിയ നടപടിയില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി.

ഹെഡ്‌ലിക്ക് ചെറിയ ശിക്ഷകള്‍ നല്‍കി മോചിപ്പിക്കുയാണെങ്കില്‍ ഇന്ത്യ പ്രതിഷേധം വ്യാപകമാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ജി. കെ പിളള പറഞ്ഞു . ഹെഡ്‌ലിയെ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടുക എന്ന ഇന്ത്യയുടെ പരമ പ്രധാനമായ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

ഇന്നലെയാണു യു എസ് കോടതിയില്‍ തനിക്കെതിരെയുള്ള 12 കുറ്റാരോപണങ്ങളും ഹെഡ്‌ലി സമ്മതിച്ചത്. ഇതോടെ ഹെഡ്‌ലി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. ഹെഡ്‌ലിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളില്‍ ഏറെയും 2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ടാണ്. ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതിനാവാതെ തിരിച്ച് വരേണ്ടി വന്നിരുന്നു. ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അപക്വമെന്നാണ് അമേരിക്ക വിലയിരുത്തിയിരുന്നത്.