david headlyന്യൂയോര്‍ക്ക്: ലഷ്‌കര്‍ ഇ-ത്വയബ് ക്യാമ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കെ തന്നെ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി യു.എസ് സര്‍ക്കര്‍ക്കാറിന്റെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍(ഡി.ഇ.എ) ചാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

ചിക്കാഗോ കോടതിയില്‍ നടന്ന വിചാരണ വേളയിലാണ് ഹെഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. 1999ല്‍ ആദ്യമായി ലഷ്‌കര്‍ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ താന്‍ ഡി.ഇ.എക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഹെഡ്‌ലി വ്യക്തമാക്കി.

എന്നാല്‍ താന്‍ ലഷ്‌കര്‍ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ഡി.ഇ.എ ഉദ്യോഗസ്ഥര്‍ക്ക് അറിയുമായിരുന്നോയെന്ന പ്രതിരോധ അറ്റോര്‍ണിയുടെ ചോദ്യത്തോട് ഇല്ലെന്നാണ് ഹെഡ്‌ലി മറുപടി പറഞ്ഞത്. എന്നാല്‍ ഡി.ഇ.എക്ക് വേണ്ടി താന്‍ പ്രത്യേക ദൗത്യമൊന്നും ഏറ്റെടുത്തിട്ടില്ലെന്നും അവരുമായി ബന്ധം പുലര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഹെഡ്‌ലി വ്യക്തമാക്കി. 2000 മുതല്‍ താന്‍ സ്ഥിരമായി ലഷ്‌കര്‍ ക്യാമ്പില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്.