schoolതിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ തലയെണ്ണല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. എയ്ഡഡ് സ്‌കൂളില്‍ ശനമ്പളമില്ലാതെ തൊഴില്‍ ചെയ്യുന്ന 2920 അധ്യാപകര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട 4,500 അധ്യാപകര്‍ക്കും നിയമനം നല്‍കും. സംരക്ഷിത അധ്യാപകര്‍ എന്നൊരു വിഭാഗം ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമഗ്ര പരിഷ്‌കാര പദ്ധതി രൂപീകരിക്കും. സ്‌കൂളുകളിലെ അധ്യയനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മാനേജ്‌മെന്റുകള്‍ക്ക് നിയന്ത്രണമില്ലാതെ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ അറിയാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനാകില്ലെന്നും എന്നാല്‍ മാനേജ്‌മെന്റുകളുടെ അധികാരത്തിലുള്ള കൈകടത്തലല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.