ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ മദ്യപിച്ച് ക്ലാസിലെത്തിയ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാണ്‍പൂരിലെ ബില്‍ഹോസ് നിവാദയിലെ പ്രൈമറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ബോധമില്ലാതെ ക്ലാസിലിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.


Also Read: ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും’; ‘ഉള്ളുകൊണ്ട് ഞാന്‍ ഇടതുപക്ഷക്കാരന്‍’; എന്‍.ഡി.എയുമായുള്ള സഖ്യം ഒഴിയുമെന്ന്  സൂചന നല്‍കി വെള്ളാപ്പള്ളി


ബോധമില്ലാതെ കസേരയില്‍ കുഴഞ്ഞിരിക്കുന്ന അധ്യാപകനു ചുറ്റും കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായെങ്കിലും യു.പി സര്‍ക്കാര്‍ ഇതുവരെ അധ്യാപകനെതിരെ നടപടിയെടുത്തിട്ടില്ല.

സ്‌കൂള്‍ യൂണിഫോമില്‍ അധ്യാപകനു ചുറ്റും നില്‍ക്കുന്ന കുട്ടികള്‍ തങ്ങളുടെ വീഡിയോക്ക് പോസ് ചെയ്യിപ്പിക്കുകയും, അധ്യാപകന്റെ തല താഴ്ന്നു പോകുമ്പോള്‍ തല ഉയര്‍ത്തി നേരെ ഇരുത്തുകയും ചെയ്യുന്നുണ്ട്.

കുട്ടികള്‍ തല ഉയര്‍ത്തിക്കുമ്പോള്‍ നേരെ ഇരിക്കുന്ന അധ്യാപകന്‍ ക്യാമറ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

വീഡിയോ കാണാം: