ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ 12 പാക് സൈനികരുടെ തലവെട്ടി മാറ്റിയ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ടേപ്പ് താലിബാന്‍ പുറത്തുവിട്ടു.

Ads By Google

ബജൗര്‍ ഗോത്ര മേഖലയിലെ സുരക്ഷാ പരിശോധന കേന്ദ്രത്തില്‍ നിന്ന്‌ താലിബാന്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ സൈനികരെയാണ് വധിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാന്‍ ഏറ്റെടുത്തു.

തങ്ങള്‍ ബന്ധികളാക്കിയ സൈനികരുടെ തലവെട്ടിമാറ്റിയെന്ന വിവരം മാധ്യമങ്ങളെയാണ് ആദ്യം വിളിച്ചറിച്ചത്. തെഹ്‌രിക് ഇ താലിബാന്‍ വക്താവ് സിറാജുദ്ദീന്‍ ആയിരുന്നു വിവരം മാധ്യമങ്ങളില്‍ എത്തിച്ചത്.

പാക്-അഫ്ഗാന്‍ അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍ കമാന്‍ഡര്‍ മുല്ല ഫസ്‌ലുള്ളയുടെ അടുത്ത സഹായിയാണ് സിറാജുദ്ദീന്‍. ബജൗര്‍ മേഖലയില്‍ നിന്ന്‌ കടത്തിയ 15 പാക് സൈനികരില്‍ 12 പേരെയാണ് തീവ്രവാദികള്‍ വധിച്ചത്.