ന്യൂദല്‍ഹി: ദല്‍ഹിയില്‍ രഞ്ജി മത്സരത്തിനിടെ യുവാവ് ഗ്രൗണ്ടിലേക്ക് കാറോടിച്ച് കയറ്റിയത് കളി അടുത്ത് നിന്ന് കാണാന്‍ വേണ്ടിയെന്ന് പിതാവ്. ക്രിക്കറ്റിനോടുള്ള ആവേശം അടക്കാന്‍ കഴിയാത്തത് കൊണ്ടാണ് മകന്‍ ഇങ്ങനെ ചെയ്തതെന്നും അറസ്റ്റിലായ ഗിരീഷ് കുമാറിന്റെ അച്ഛന്‍ എ.കെ ശര്‍മ്മ പറഞ്ഞു.

സഹോദരിയെ എയര്‍പോര്‍ട്ടില്‍ വിട്ട ശേഷം മടങ്ങവെ ഗ്രൗണ്ടിന് മറയൊന്നുമില്ലെന്ന് കണ്ടപ്പോള്‍ നേരെ കയറ്റുകയായിരുന്നു. മറ്റു ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദേശീയ താരങ്ങളടക്കം പങ്കെടുക്കുന്ന രഞ്ജി ട്രോഫിയാണ് അവിടെ നടക്കുന്നതെന്ന് അവന് പിന്നെയാണ് മനസിലായത്.

 

മുതിര്‍ന്ന താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്ന് മനസിലയപ്പോള്‍ അവരെ കാണണമെന്നുണ്ടായിരുന്നു. പക്ഷെ അതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എ.കെ ശര്‍മ്മ പറഞ്ഞു.

ഇന്നലെ ദല്‍ഹി പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടന്ന ദല്‍ഹി-യു.പി മത്സരത്തിനിടെയായിരുന്നു സംഭവം. ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ, റിഷഭ് പന്ത്, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളെല്ലാം സംഭവം നടക്കുമ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു.

 


Related:  ‘ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചാല്‍ ഇങ്ങനെയിരിക്കും’; ക്രിക്കറ്റ് മൈതാനത്തേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ