Categories

ഭാവി വധുവിന് വരന്റെ സമ്മാനം ഒമ്പതര കോടി!!

bride

ഷാങ്ഹായ്: വിവാഹത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ വിവാഹത്തിന് ശേഷം എങ്ങനെയായിരിക്കും? ചൈനയിലാണ് സംഭവം. ഭാവി വധുവിന് വരന്‍ നല്‍കിയ സമ്മാനം ഒമ്പതര കോടി രൂപ.

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് വരന്‍ ഇത്രയും തുക സമ്മാനമായി നല്‍കിയിരിക്കുന്നത്.

ഇനി ഇത്രയും തുക എങ്ങനെയാണ് പ്രതിശ്രുത വധുവിന് നല്‍കിയത് എന്നുകൂടി കേള്‍ക്കുക. 18 ചുമട്ടുകാര്‍ ചുമന്നാണ് കഥാനായികയ്ക്ക് നായകന്റെ സമ്മാനം എത്തിച്ചത്.

കാശ് നിറച്ച പെട്ടികള്‍ ചുമട്ടുകാര്‍ വധുവിന് കൊണ്ടെത്തിക്കുകയായിരുന്നു. ഓരോ പെട്ടിയിലും ചൈനീസ് കറന്‍സിയായ യുവാന്‍ അടക്കിയൊതുക്കി വെച്ചിരിക്കുകയാണ്.

ഭര്‍ത്താവാകുന്നവന്‍ ഇങ്ങനെയാവണമെന്നാണ് ചൈനയിലെ പല യുവതികളും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ യുവാവിന്റെ അമിത സ്‌നേഹത്തില്‍ കല്ലുകടിയുള്ളവരും കുറവല്ല.

യുവാവിന്റെ പ്രവര്‍ത്തി വിവാഹ സമ്മാനമല്ലെന്നും വധുവിനെ പണം കൊടുത്ത് വാങ്ങുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

പതിനെട്ട് ചുമട്ടുകാര്‍ കൊണ്ടുവന്ന പെട്ടികള്‍ക്കെല്ലാം കൂടി ഒരു ക്വിന്റലിലധികം ഭാരമുണ്ടെന്നാണ് പറയുന്നത്.

വരനും വധുവം ചൈനയിലെ സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ്. ഇവര്‍ താമസിക്കുന്ന സീജാങ് പ്രവിശ്യയില്‍ ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊടുക്കുന്നത് പതിവാണെങ്കിലും ഇത്രയും ആഢംഭര സമ്മാനം ഇതാദ്യമായാണ് നല്‍കിയിരിക്കുന്നത്.

Tagged with: