മുംബൈ: പ്രമുഖ ബാങ്കായ എച്ച്.ഡി.എഫ്.സി അതിന്റെ വായ്പാ-നിക്ഷേപ നിരക്കുകളില്‍ വര്‍ധന വരുത്തി. വായ്പാ നിരക്കില്‍ .50 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും.

എന്നാല്‍ നിക്ഷേകരെ ആകര്‍ഷിക്കാനായി നിക്ഷേപ നിരക്കിലും വര്‍ധന വരുത്തിയിട്ടുണ്ട്. വിവിധ നിക്ഷേപങ്ങള്‍ക്ക് ഒരു ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ഈമാസാവസാനം അതിന്റെ വായ്പാ നയം അവലോകനം ചെയ്യുന്നതിന് മുമ്പായിട്ടാണ് നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്.

Subscribe Us:

നേരത്തേ ബാങ്ക് ഭവനവായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. െ്രെപം ലെന്‍ഡിംഗ് റേറ്റ് (പി.എല്‍.ആര്‍) 25 ബേസിസ് പോയിന്റ് വരെയാണ് ഉയര്‍ത്തിയത്.

ഇതോടെ ഈ സാമ്പത്തികവര്‍ഷം വായ്പാ നിരക്കില്‍ ഇതുവരെയായി 200 ബേസിക് പോയിന്റ് വരെ ഉയര്‍ന്നിട്ടുണ്ട്. 30 ലക്ഷംവരെയുള്ള വായ്പയുടെ നിരക്ക് 9.75 ശതമാനമായും 30 ലക്ഷം മുതല്‍ 75 ലക്ഷംവരെയുള്ള വായ്പകള്‍ക്ക് നിരക്ക് 10 ശതമാനമായും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് നിരക്ക് 10.25 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.