മുംബൈ: ഭവന വായ്പാനിരക്കുകളില്‍ എച്ച്.ഡി.എഫ്.സി വീണ്ടും വര്‍ധന വരുത്തി. തുടര്‍ച്ചയായ നാലാഴ്ച്ചകള്‍ക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് വായ്പാ നിരക്ക് വര്‍ധിക്കുന്നത്.

പ്രൈം ലെന്‍ഡിംഗ് റേറ്റ് (പി.എല്‍.ആര്‍) 25 ബേസിസ് പോയിന്റ് വരെയാണ് ഉയര്‍ത്തിയത്. കഴിഞ്ഞമാസം പി.എല്‍.ആര്‍ റേറ്റ് 25 ബെസിക് പോയിന്റ് ഉയര്‍ത്തിയിരുന്നു.

ഇതോടെ ഈ സാമ്പത്തികവര്‍ഷം വായ്പാ നിരക്കില്‍ ഇതുവരെയായി 200 ബേസിക് പോയിന്റ് വരെ ഉയര്‍ന്നിട്ടുണ്ട്. 30 ലക്ഷംവരെയുള്ള വായ്പയുടെ നിരക്ക് 9.75 ശതമാനമായും 30 ലക്ഷം മുതല്‍ 75 ലക്ഷംവരെയുള്ള വായ്പകള്‍ക്ക് നിരക്ക് 10 ശതമാനമായും 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് നിരക്ക് 10.25 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.