മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലാഭം 33.6 ശതമാനം വര്‍ധിച്ച് 1085 കോടി രൂപയായി. ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തനറിപ്പോര്‍ട്ടിലാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 812 കോടി രൂപയായിരുന്നു ഒന്നാം പാദത്തിലെ ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വായ്പകളിലുണ്ടായ വര്‍ദ്ധനവാണ് ലാഭം ഉയര്‍ത്തിയത്.

ബാങ്കിന്റെ ഒന്നാം പാദവരുമാനം 3968 കോടി രൂപയായി വര്‍ധിച്ചു. 3391.6 കോടി രൂപയാണ് തൊട്ടു മുന്‍വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വരുമാനം. 125 പുതിയ ശാഖകളാണ് ആദ്യപാദത്തില്‍ തുടങ്ങിയത്.