മുംബൈ: എച്ച് ഡി എഫ് സി ഭവന വായ്പയുടെ പലിശനിരക്ക് ഉയര്‍ത്തി. വായ്പനിരക്കില്‍ .75 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായി.

ഭവന വായ്പാ നിരക്കിലെ വര്‍ധന അടിസ്ഥാന നിരക്കിലും (ബെയ്‌സ് റേറ്റ്) പ്രതിഫലിച്ചിട്ടുണ്ട്. ഇതോടെ അടിസ്ഥാന നിരക്ക് 14.25 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ന്നു.

ഇടപാടുകാരെ ആകര്‍ഷിക്കാനും വായ്പാവര്‍ധനവിനുമായി എച്ച് ഡി എഫ് സി അടക്കമുള്ള ബാങ്കുകള്‍ നിരക്ക് കുറച്ചിരുന്നു. എന്നാല്‍ അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തോടെ വായ്പാ നിരക്കും ഉയര്‍ന്നു. കൂടുതല്‍ ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി രംഗത്തെത്തുമെന്നാണ് സൂചന.