എഡിറ്റര്‍
എഡിറ്റര്‍
ഒറ്റ ദിവസം എച്ച്.ഡി.എഫ്.സി തുറന്നത് 87 ശാഖകള്‍
എഡിറ്റര്‍
Sunday 25th November 2012 5:00pm

മുംബൈ: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ഒരുദിവസം തുറന്നത് 87 ശാഖകള്‍! പഞ്ചാബിലും ഹരിയാനയിലുമായാണ് മുഴുവന്‍ ശാഖകളും തുറന്നത്.

പുതിയ ബ്രാഞ്ചുകളിലേറെയും ഗ്രാമീണ ശാഖകളാണെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പഞ്ചാബിലെ 51 ശാഖകള്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഉദ്ഘാടനം ചെയ്തു.

Ads By Google

ഹരിയാനയിലെ 36 ബാങ്കുകള്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡയും ഉദ്ഘാടനം ചെയ്തു. ഇവിടെയെല്ലാമുള്ള കര്‍ഷകര്‍ക്കായി ആഗോള ക്രെഡിറ്റ് കാര്‍ഡായ ഭാരത് ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്.

ഗ്രാമീണ മേഖലകളില്‍ ശാഖകള്‍ തുറക്കുന്നതിലൂടെ 10 മില്യണ്‍ കുടുംബങ്ങളെ ബാങ്കില്‍ ചേര്‍ക്കാമെന്നാണ് എച്ച്.ഡി.എഫ്.സി പദ്ധതിയിടുന്നത്. ബാങ്കുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഉദ്ഘാടന വേളയില്‍ പ്രകാശ് സിങ് ബാദലിനോട് അഭ്യര്‍ത്ഥിച്ചതായി ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ആദിത്യ പുരി പറഞ്ഞു.

ഈ വര്‍ഷം ആദ്യം രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു.

Advertisement