‘ കര്‍ണാടക മന്ത്രിസഭക്ക് ഭൂമിവിവാദം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. യെദ്യൂരപ്പ മാത്രമല്ല, മറ്റുപല ഉന്നതന്‍മാരും ഭൂമി ഇടപാടില്‍പെട്ടിട്ടുണ്ട്. ഓരോ ദിവസവും മന്ത്രിസഭക്കെതിരേ പുതിയ ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്.’

‘ ബാലാജി ഗ്രൂപ്പിന് അനധികൃതമായി ഭൂമി മറിച്ചുനല്‍കിയതിന് യെദ്യൂരപ്പയുടെ മകനും അനന്തരവനും കോടികള്‍ കൈപ്പറ്റിയിട്ടുണ്ട്. ബി ജെ പി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയെ പിന്തുണക്കുന്നോ ഇല്ലയോ എന്ന കാര്യം പ്രസക്തമല്ല. കേന്ദ്രത്തില്‍ ഒരുനിലപാടും സംസ്ഥാനങ്ങളില്‍ മറ്റൊരു നിലപാടുമാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത്’