തിരുവനന്തപുരം: എച്ച്.സി.എല്‍ ഇന്‍ഫോസിസ്റ്റം കേരളത്തില്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങുന്നു. ഇതിനായി ടെക്‌നോപാര്‍ക്കില്‍ രണ്ടേക്കര്‍ സ്ഥലം കമ്പനി ലീസിനെടുത്തു. ടെക്‌നോപാര്‍ക്ക് സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടറും എച്ച്.സി.എല്‍ കോര്‍പറേറ്റ് ജനറല്‍ മാനേജര്‍ വി.കെ ബഹലും ഇതു സംബന്ധിച്ച കാറില്‍ ഒപ്പിട്ടു. ശേഷം പദ്ധതിയുടെ രേഖകള്‍ സംഘം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കൈമാറി.

കേരളത്തിലെ ഐ.ടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരമൊരുക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് എച്ച്.സി.എല്‍ അധികൃതര്‍ വ്യക്തമാക്കി. എച്ച്.സി.എല്ലിന്റെ സാന്നിധ്യം സംസ്ഥാനത്തിന്റെ ഐ.ടി വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടെക്‌നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് എച്ച്.സി.എല്‍ എത്തുന്നത്. ഇവിടെ 1600 ഓളം തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.