ന്യൂദല്‍ഹി: ഐ ടി കമ്പനിയായ ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേര്‍സ് ലിമിറ്റഡിന്റെ പുതിയ വൈസ് ചെയര്‍മാനായി വിനീത് നായരെ നിയമിച്ചു. നവംബര്‍ മുതലാണ് വിനീത് സ്ഥാനം ഏറ്റെടുക്കുക. അതിനിടെ സെപ്റ്റംബര്‍ അവസാനിച്ച കണക്കുകളനുസരിച്ച് കമ്പനിയുടെ വരുമാനത്തില്‍ 35 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഇതേസമയം 300.75 കോടിയായിരുന്നു ലാഭം. ഇത് 194.88 കോടിയായാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ആകെ വരുമാനത്തിന്റെ കാര്യത്തില്‍ കമ്പനി മുന്നേറിയിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 1,498 കോടിയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 1,247 കോടിയായിരുന്നു. ലോകത്തെ പ്രമുഖ ഐ ടി കമ്പനികളില്‍ നിന്നും 14 ലിലധികം കരാറുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

Subscribe Us: