എഡിറ്റര്‍
എഡിറ്റര്‍
5,999 രൂപയ്ക്ക് എച്ച്.സി.എല്‍ ടാബ്ലറ്റ്
എഡിറ്റര്‍
Wednesday 6th February 2013 9:52am

ന്യൂദല്‍ഹി: 5,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് ടാബ്ലറ്റുമായി എത്തിയിരിക്കുകയാണ് എച്ച്.സി.എല്‍.  എച്ച്.സി.എല്‍ എം ഇ യു 2, എം ഇ വി 1, എം ഇ വൈ 3 എന്നീ മൂന്ന് ടാബ്ലറ്റ് മോഡലുകളാണ് എച്ച്.സി.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

എച്ച്.സി.എല്‍ എം ഇ യു 2 വില്‍ ആന്‍ഡ്രോയിഡ് 4.0 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. 1 ghz കോര്‍ടെക്‌സ് എ9 പ്രോസസ്സറാണ് ഈ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്.

Ads By Google

7 ഇഞ്ച് മള്‍ട്ടി കപ്പാസറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 800×480 ആണ് ഇതിന്റെ റസല്യൂഷന്‍. 4 ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും എം ഇ യു 2വിനുണ്ട്.

കൂടാതെ ഗൂഗള്‍ പ്ലസും ടാബ്ലറ്റില്‍ ലഭ്യമാണ്. ടാബ്ലറ്റിന്റെ മറ്റ് പ്രത്യേകതകള്‍ ഇവയാണ്, ബാറ്ററി ലൈഫ്: 3000 mah, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ. 5,999 രൂപയാണ് ഈ മോഡലിന്റെ വില.

7,999 രൂപ വിലയുള്ള എം ഇ വി 1 നും 7 ഇഞ്ച് ടച്ച് സ്‌ക്രീനാണുള്ളത്. എന്നാല്‍ 1 ghz കോര്‍ടെക്‌സ് എ 8 പ്രോസസ്സറാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ എല്‍.ഇ.ഡി ഫ്‌ളാഷോടുകൂടിയ 2 എം.പി റിയര്‍ ക്യാമറയും 0.3 എം.പി ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

4 ജിബി ആണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി. ഗൂഗിള്‍ പ്ലേ ലഭ്യമല്ലെങ്കിലും ഫുള്‍ എച്ച്.ഡി പ്ലേബാക്ക് 1080p ഉണ്ട്.

ആന്‍ഡ്രോയിഡ് 4 ഒ.എസ് ആണ് വൈ 3 യില്‍ ഉള്ളത്. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ ഡിസ്‌പ്ലേ ക്വാളിറ്റി കൂടും. ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. 11,999 രൂപയാണ് ഈ മോഡലിന്റെ വില. 3.2 എം.പി ക്യാമറ, 0.3 എം.പി റിയര്‍ ക്യാമറ, യു.എസ്.ബി, മിനി എച്ച്.ഡി.എം.ഐ, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ബ്ലൂട്ടൂത്ത് വി4.0 എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

Advertisement