Categories

ആ­സാ­ദി­ന്റെ മൃ­ത­ദേ­ഹം പോ­സ്­റ്റ് മോര്‍­ട്ട­ത്തിന് മു­മ്പ് അമ്മ­യെ കാ­ണി­ക്ക­ണ­മെ­ന്ന് കോടതി

ബാം­ഗ്ലൂര്‍: കൊല്ല­പ്പെ­ട്ട ന­ക്‌­സല്‍ നേ­താ­വ് ചെ­റു­കു­റി രാ­ജ്­കു­മാര്‍ എ­ന്ന ആ­സാ­ദി­ന്റെ മൃ­ത­ദേ­ഹം പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് മു­മ്പ് മാ­താ­വി­നെ കാ­ണി­ക്ക­ണ­മെ­ന്ന് ആ­ന്ധ­പ്ര­ദേ­ശ് ഹൈ­ക്കോട­തി ഉ­ത്ത­ര­വ്.

ആ­സാ­ദി­നെ വ്യാ­ജ ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ­യാ­ണ് കൊ­ല­പ്പെ­ടു­ത്തി­യ­തെന്നും മൃ­ത­ദേ­ഹം ഹൈ­ദ­രാ­ബാ­ദ് ഉ­സ്­മാനി­യ ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്­റ്റ് മോര്‍­ട്ടം ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മാ­താ­വ് നല്‍കി­യ ഹ­ര­ജി­ കോട­തി ത­ള്ളി. മൃ­ത­ദേ­ഹം മന്‍­ചീ­രി­യല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റ്‌­മോര്‍­ട്ടം ചെ­യ്യ­ണ­മെ­ന്ന് കോട­തി നിര്‍­ദേ­ശി­ച്ചു.

ആ­സാ­ദി­ന്റെ മൃ­ത­ദേ­ഹം ഹൈ­ദ­രാ­ബാ­ദി­ലേ­ക്ക് കൊ­ണ്ട് വ­ര­ുന്ന­ത് ക്ര­മ­സ­മാധാ­ന പ്ര­ശ്‌­ന­ത്തി­നി­ട­യാ­ക്കു­മെ­ന്ന് കോട­തി നി­രീ­ക്ഷി­ച്ചു. തു­ടര്‍­ന്ന് മൃ­ത­ദേ­ഹം പോ­സ്­റ്റ് മോര്‍­ട്ട­ത്തി­ന് മു­മ്പ് മാ­താ­വി­നെ കാ­ണി­ക്കാന്‍ കോട­തി ഉ­ത്ത­ര­വി­ടു­ക­യാ­യി­രുന്നു.

ആ­സാ­ദി­നെ വ്യാ­ജ ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നെന്നും പോ­ലീ­സു­കാര്‍­ക്കെ­തി­രെ കൊ­ല­ക്കു­റ്റ­ത്തി­ന് കേ­സെ­ടു­ക്ക­ണ­മെന്നും ആ­വ­ശ്യ­പ്പെ­ട്ട് വി­പ്ല­വ ക­വി വര­വ­ര റാവു നല്‍കി­യ ഹര­ജി കോട­തി ത­ള്ളി.

വെ­ള്ളി­യാഴ്­ച രാത്രി ഒ­രു മ­ണിക്കും മൂ­ന്ന് മ­ണി­ക്കു­മി­ട­യില്‍ ആ­സാ­ദ് ഏ­റ്റു­മു­ട്ട­ലില്‍ കൊല്ല­പ്പെ­ട്ടു­വെ­ന്നാ­ണ് പോ­ലീ­സ് വ്യ­ക്ത­മാ­ക്കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.