കൊച്ചി: ഡോക്ടര്‍മാരുടെ സ്‌പെഷ്യാലിറ്റി കേഡര്‍ ചട്ടങ്ങള്‍ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരേ സമര്‍പ്പിച്ച പത്ത് ഹരജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. സ്‌പെഷ്യാലിറ്റി കേഡറുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റേത് നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

സ്‌പെഷ്യാലിറ്റി കേഡറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ഇടപെടേണ്ടെന്നും കോടതി തീരുമാനിച്ചിട്ടുണ്ട്. സീനിയോറിറ്റി മറികടന്നാണ് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയെന്നാരോപിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി കേഡര്‍ നിലവില്‍ വരുത്തിയത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പല ഡോക്ടര്‍മാരും ജോലിയില്‍ പ്രവേശിക്കാതിരിക്കുകയും ലീവെടുത്ത് ആശുപത്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സ്‌പെഷ്യാലിറ്റി കേഡറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നോട്ടുപോകാന്‍ കോടതി വിധി സര്‍ക്കാറിന് ശക്തി പകരും.