എഡിറ്റര്‍
എഡിറ്റര്‍
‘എങ്ങിനെ നല്ല കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം’ ദമ്പതികള്‍ക്കുള്ള ആര്‍.എസ്.എസിന്റെ കൗണ്‍സിലിങ്ങിന് എന്ത് ശാസ്ത്രീയതയാണുള്ളതെന്ന് കോടതി
എഡിറ്റര്‍
Saturday 6th May 2017 12:55pm

കൊല്‍ക്കത്ത: ‘എങ്ങിനെ നല്ല കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം’ എന്ന വിഷയത്തില്‍ ആര്‍.എസ്.എസ് ദമ്പതികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിങ്ങിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് കൊല്‍ക്കത്ത ഹൈക്കോടതി.

ആര്‍.എസ്.എസിന്റെ ഹെല്‍ത്ത് വിങ്ങായ ആരോഗ്യ ഭാരതി സംഘടിപ്പിക്കുന്ന കൗണ്‍സിലിങ്ങിന്റെ ശാസ്ത്രീയതയാണ് കോടതി ചോദ്യം ചെയ്തത്.


Must Read: നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ തെക്കേ ഇന്ത്യയിലെ ഒരു റസ്റ്റോറന്റില്‍ പാചകക്കാരനാണ്: കഴിയുന്നത് പുതിയ പേരില്‍ 


പശ്ചിമ ബംഗാളില്‍ ‘ഗര്‍ഭ സന്‍സ്‌കാര്‍ ‘ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഷോപ്പുകളിലാണ് എങ്ങിനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം എന്ന് പഠിപ്പിക്കുന്നത്. ഈ കൗണ്‍സിലിങ്ങിന്റെ ശാസ്ത്രീയത സംബന്ധിച്ച് തെളിവ് നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

തെളിവായി ആരോഗ്യഭാരതിക്ക് യാതൊന്നും ഹാജരാക്കാനായില്ലെന്ന് പശ്ചിമബംഗാളിലെ ശിശു സംരക്ഷണ കമ്മീഷനിലെ ഓഫീസറായ നസിബ് ഖാന്‍ അറിയിച്ചു. ആയുര്‍വേദത്തില്‍ വിദഗ്ധനെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രഫസര്‍ മാത്രമാണ് ദമ്പതികള്‍ക്ക് ക്ലാസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൗണ്‍സിലിങ്ങിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്.

Advertisement