ന്യൂദല്‍ഹി:2ജി സ്‌പെക്ട്രം അഴിമതി കേസില്‍ അറസ്റ്റിലായ ഡി.എം.കെ നേതാവ് കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി സി.ബി.ഐ യ്ക്ക് നോട്ടീസയച്ചു. മെയ് 30 നു കേസ് പരിഗണിക്കുന്നതിനു മുമ്പായി മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജാമ്യാപേക്ഷ തള്ളിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ തിങ്കളാഴ്ചയാണ് കനിമൊഴി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം പിതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയും സഹോദരന്‍ സ്റ്റാലിനും കനിമൊഴിയെ കാണാന്‍ ജയിലിലെത്തിയിരുന്നു.