കൊച്ചി: നിയമനതട്ടിപ്പ് കേസില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ മലപ്പുറം സ്വദേശി ഷംസീറയുടെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം വ്യക്തമാക്കിയത്.

നിലവില്‍ പോലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ പോലീസിനോട് സഹകരിക്കുകയാണ് വേണ്ടത്. കേസില്‍ പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ബഷീര്‍ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചിട്ടുണ്ട്.