ന്യൂദല്‍ഹി: സച്ചിന്‍ ടെന്റുല്‍ക്കറിന്റെ രാജ്യസഭാ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ. രാം സിങ് സിസോഡിയ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി പരഗണിച്ചു. സുപ്രീം കോടതി സര്‍ക്കാരിന് ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ 5നകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സച്ചിന്റെ നാമനിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കന്നയാള്‍ക്ക് സാമൂഹിക സേവനം, കല, ശാസ്ത്രം, സാഹിത്യം എന്നിവയിലേതിലെങ്കിലും പ്രവര്‍ത്തന പരിജയം വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സച്ചിന്‍ സത്യപ്രതിഞ്ജ ചെയ്യുന്നത് കോടതി തടഞ്ഞിട്ടില്ല.

ജസ്റ്റിസ് രാജീവ് സഹായിയും ആക്ടിംങ് ചീഫ് ജസ്റ്റിസ് എ.കെ.സിക്രി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പടിവിച്ചത്. കായിക താരത്തെ രാജ്യസഭയിലേക്ക് ഏത് വിധേനയാണ് രാജ്യസഭയിലേക്ക് പരിഗണിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സ്‌പോര്‍ട് താരമായ സച്ചിനെ രാജ്യസഭയിലേക്ക് പരിഗണിച്ചത് തികച്ചും ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദ് ചെയ്യണമെന്നും പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
സച്ചിന്റെ രാജ്യസഭാ പ്രവേശനം: സര്‍്ക്കാരിന് കോടതി നോട്ടീസ് അയച്ചു