ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ നടപ്പാകാതെ താന്‍ മരിക്കില്ലെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ബില്‍ നടപ്പിലാക്കാതെ നിരാഹാരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല. ഇനിയും നിരാഹാരം തുടരാന്‍ കഴിയും. ജനങ്ങളുടെ പിന്തുണയാണ് തന്റെ ഊര്‍ജ്ജം ഹസാരെ പറഞ്ഞു. സമരവേദിയില്‍ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, ഹസാരെയുടെ ആരോഗ്യനിലയില്‍ ഡോക്്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. പന്ത്രണ്ട് ദിവസമായി തുടരുന്ന നിരാഹാരം ഇനിയും തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞു. രക്തസാംപിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. അതിനുശേഷം ഹസാരെയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നിര്‍ജലീകരണം മൂലം ശരീരത്തിന്റെ നിറം കൂടുതല്‍ ഇരുണ്ടിട്ടുണ്ട്. ഹസാരെയോട് എത്രയുംവേഗം നിരാഹാരം അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.