ന്യൂദല്‍ഹി: രാംലീലയില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ഹസാരെയുടെ ആരോഗ്യനില മോശമാകുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സമരം ആരു നയിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഹസാരെ സംഘം രാംലീലയില്‍ അടിയന്തിരമായി യോഗം ചേരുന്നു.

ശക്തമായ ലോക്പാല്‍ബില്‍ പാസാക്കണമെന്ന ആവശ്യവുമായി ഹസാരെ നടത്തുന്ന നിരാഹാരം ഇന്ന് എട്ടാം ദിവസത്തിലേക്കു കടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹസാരെ അനുകൂലികള്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹസാരെയുടെ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്രമന്ത്രി സഭ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.