ന്യൂദല്‍ഹി: ലോക്പാല്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അഴിമതിക്കെതിരായി ഗാന്ധിയന്‍ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരം തുടരുന്ന സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. നാളെ ഉച്ചയ്ക്ക് 3.30 നാണ് യോഗം.

കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, പ്രണബ് മുഖര്‍ജി, ഏ.കെ ആന്‍ണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായത്. ഹസാരെ നടത്തുന്ന നിരാഹാരം ഇന്ന് എട്ടാം ദിവസത്തിലേക്ക് പ്രവേശിക്കെ ഹസാരെ അനുകൂലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രക്ഷോഭമാണ് നടത്തുന്നത്. കൂടാതെ മന്ത്രിമാരുടെയും എം.പിമാരുടെയും വസതിക്കുമുന്നില്‍ പ്രകടനവും അനുകൂലികള്‍ നടത്തുന്നു. ഈ സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.

അതേസമയം ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃയോഗം ദല്‍ഹിയില്‍ നടക്കുകയാണ്. യോഗത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് ബി.ജെ.പി നേതാക്കള്‍ ഗാന്ധിപാര്‍ക്കിനു മുന്‍വശത്ത് ധര്‍ണ്ണ നടത്തും.