ന്യൂദല്‍ഹി: തിങ്കളാഴ്ച നടക്കുന്ന ലോക്പാല്‍ കരട് സമിതിയുടെ യോഗത്തില്‍ നിന്ന് പൊതു സമൂഹ പ്രതിനിധികള്‍ വിട്ടുനില്‍ക്കും. യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതു സമൂഹപ്രതിനിധികള്‍ തീരുമാനിച്ചു.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം നടത്തിയ ബാബാ രാംദേവിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണിത്.