മുംബൈ: ശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യമുയര്‍ത്തി ഡിസംബര്‍ 27 മുതല്‍ 29 വരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന്റെ വേദി മുംബൈയില്‍ തന്നെ. വാടകയിനത്തില്‍ ഇളവ് നല്‍കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തയാറയതോടെയാണ് സമരത്തിന് മംബൈ തന്നെ വേദിയായത്.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഹസാരെയുടെ നിരാഹാരവേദി ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മുംബൈയിലെ വേദി ഏതാണെന്ന കാര്യത്തില്‍ ഇതുവരെ അനിശ്ചിതത്വം തുടരുകയായിരുന്നു. മുംബൈയിലെ എം.എം.ആര്‍.ഡി.ഐ ഗ്രൗണ്ട് സമരത്തിനായി ആവശ്യപ്പെട്ടിരുന്നു.

Subscribe Us:

എന്നാല്‍ വാടകയിനത്തില്‍ 19 ലക്ഷം രൂപ നല്‍കണമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ ഹസാരെ സംഘം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലോക്പാല്‍ ബില്ലിന്‍മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ സമാന്തരമായി മറ്റൊരു കാമ്പയിനിംഗ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹസാരെ സംഘത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.

പുതിയ ധാരണ അനുസരിച്ച് വാടകയിനത്തില്‍ 7.78 ലക്ഷം രൂപയും മുന്‍കൂറായി 5.29 ലക്ഷം രൂപയും ഹസാരെ സംഘം നല്‍കണം. പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്‌ടേഷന്റെ പേരില്‍ മൂന്നു ദിവസത്തേക്കാണ് മൈതാനം സമരത്തിനായി അനുവദിച്ചിരിക്കുന്നത്.

Malayalam News
Kerala News in English