ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ജനലോക്പാല്‍ ബില്ലിനെതിരെ സംസാരിക്കുന്നവരെ ഇനി ഒരിക്കലും തെരഞ്ഞെടുക്കരുതെന്ന് അന്നാ ഹസാരെ. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തവര്‍ പരമോന്നതസഭയായ പാര്‍ലമെന്റില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും ഹസാരെ പറഞ്ഞു.

ജന്‍ലോക്പാല്‍ ബില്ല് സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്നും എന്തായാലും ഒരു നാള്‍ സര്‍ക്കാരിന് ജനലോക്പാല്‍ ബില്ല് നടപ്പാക്കേണ്ടിവരും. പാര്‍ലമെന്റ് അംഗങ്ങില്‍ നൂറ്റി അമ്പതോളംപേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ഹസാരെ പറഞ്ഞു.

ജന്‍ലോക്പാല്‍ ബില്‍ നടപ്പാകാതെ താന്‍ മരിക്കില്ലെന്ന് അണ്ണാ ഹസാരെ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ബില്‍ നടപ്പിലാക്കാതെ നിരാഹാരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.