ന്യൂദല്‍ഹി: ലോക്പാല്‍വിഷയങ്ങള്‍ ചര്‍ച്ച നടത്തുന്നെങ്കില്‍ പ്രധാനമന്ത്രിയോടോ എ.ഐ.സി.സി.ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിയുമായോ മാത്രമേ നടത്തുകയുള്ളൂവെന്ന് അണ്ണാ ഹസാരെ. തനിക്ക് മറ്റ് മധ്യസ്ഥരോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഹസാരെ അറിയിച്ചു. ഒരു സ്വാകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കബില്‍സിബലുമായോ അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരവുമായോ താന്‍ ലോക്പാല്‍വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ല. രാഷ്ട്രീയത്തില്‍ നിന്നല്ലാത്ത ആരുമായി ചര്‍ച്ചക്ക് താനൊരുക്കമല്ല. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വരാജ് ചവാനുമായി താന്‍ ചര്‍ച്ചക്കൊരുക്കമാണെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, താന്‍ ഒരുകാര്യവും തന്റെ അനുയായികളുടെ സാന്നിധ്യത്തില്‍ വെച്ചല്ലാതെ ചര്‍ച്ച ചെയ്യുകയില്ല. ജന്‍ലോക്പാല്‍ബില്ലില്‍ വെള്ളംചേര്‍ക്കാന്‍ താനാരെയും അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. .

ജുുഡീഷ്യറിയെ ലോക്പാലില്‍ നിന്ന് പുറത്തുനിര്‍ത്തുകയാണെങ്കില്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലെങ്കിലും പാസാക്കേണ്ടതുണ്ടെന്ന് ഹസാരെ പറഞ്ഞു.

ഹസാരെയുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണിന്ന്. ലക്ഷക്കണക്കിന് ആളുകളാണ് ഹസാരെക്ക് പിന്തുണയുമായി രാം ലീല മൈതാനത്തിലെത്തിയിരിക്കുന്നത്. ആറ് ദിവസത്തെ സമരത്തെ തുടര്‍ന്ന് ഹസാരെ അഞ്ച് കിലോഗ്രാം കുറഞ്ഞിട്ടുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.