ന്യൂദല്‍ഹി: ജൂണ്‍ 5 ന് യോഗാചാര്യന്‍ ബാബ രാംദേവ് ദല്‍ഹിയില്‍ നടത്തുന്ന നിരാഹാരസമരത്തില്‍ താനും പങ്കുചേരുമെന്ന് പ്രമുഖ ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അണ്ണ ഹസാരെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാര സമരം പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എന്ത് കൊണ്ട് ബാബ രാംദേവിനെ കാണാന്‍ തയ്യാറില്ലെന്ന് ഹസാരെ ചോദിച്ചു. സര്‍ക്കാര്‍ ഞങ്ങളെ വഞ്ചിക്കുകയാണ്. അഴിമതിയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങളും ചേരുമെന്ന് അദ്ദേഹം പറഞ്ഞു.