മുബൈ: ജനലോക്പാല്‍ ബില്ലിനു വേണ്ടി തുടര്‍ച്ചയായ എട്ടാം ദിവസവും നിരാഹാരം സമരം തുടരുന്ന അണ്ണാ ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡി്ക്കല്‍ സംഘം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഹസാരെയെ പരിശോധിച്ച മെഡിക്കള്‍ സംഘം നിര്‍ദ്ദേശിച്ചത്.

എന്നാല്‍ മെഡി്ക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം അണ്ണാ ഹസാരെ തള്ളി. ആശുപത്രിയിലേക്ക് പോകില്ലെന്ന് പറഞ്ഞ ഹസാരെ ബലം പ്രയോഗിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ വഴി തടയണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. താന്‍ മരിച്ചാല്‍ ഇനിയും ഹസാരെമാര്‍ പിറവിയെടുക്കുമെന്നും ഹസാരെ പറഞ്ഞു.

നിരാഹാരത്തെതുടര്‍ന്ന ഹസാരെയുടെ തൂക്കം ആറ് കിലോ കുറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതായും പരിശോദനയില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റാന്‍ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചത്. ആശുത്രിയിലേക്ക് മാറാന്‍ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് സമരവേദിയില്‍ ഹസാരെക്ക് ഗ്ലൂക്കോസ് നല്‍കാനുള്ള നീക്കത്തെയും ഹസാരെ എതിര്‍ത്തു.