HAZAREമുംബൈ: ശക്തമായ ലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ മുംബൈയില്‍ തുടങ്ങിയ സമരത്തിന് പഴയ ജനപിന്തുണയില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ എം.എം.ആര്‍.ഡി.എ ഗ്രൗണ്ടില്‍ മൂന്ന് ദിവസത്തെ ഉപവാസ സമരത്തിന് ഇന്ന് രാവിലെയാണ് ഹസാരെയും സംഘവും തുടക്കം കുറിച്ചത്. എന്നാല്‍ രാവിലെ പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ ഉപവാസ സമരം പതിനൊന്നരയോടെയാണ് തുടങ്ങിയത്. സമരവേദിയിലേക്ക് ആളുകളെത്താതിരുന്നതാണ് വൈകാന്‍ കാരണമായത്.

നേരത്തെ ദല്‍ഹി രാംലീലാ മൈതാനത്ത് സമരപ്പന്തലില്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം മുംബൈയില്‍ കാണാനില്ല. ശക്തമായ തണുപ്പാണ് ഇതിന് കാരണമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും ജനക്കൂട്ടത്തിന്റെ പഴയ ആവേശം ഇപ്പോഴില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Subscribe Us:

സോഷ്യല്‍ വെബ്‌സൈറ്റുകള്‍ വഴി ഹസാരെക്ക് നേരത്തെ ലഭിച്ചിരുന്ന പിന്തുണയിലും കുറവുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റ് ലോകത്ത് സമരത്തിന് പണ്ട് ലഭിച്ച പ്രചാരം ഇപ്പോഴില്ല. മാധ്യമങ്ങളും ഇപ്പോള്‍ ലൈവ് റിപ്പോര്‍ട്ടിങ് ഉപേക്ഷിച്ചിട്ടുണ്ട്. വേദി ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയതും ജനപങ്കാളിത്തം കുറഞ്ഞതിന് കാരണമായിപ്പറയുന്നുണ്ട്.

Malayalam news

Kerala news in English