ചെന്നൈ: അണ്ണാ ഹസരെയെ ചെന്നൈ വിമാനത്താവളത്തില്‍ കരിങ്കൊടി കാട്ടി. മക്കള്‍ ശക്തി കക്ഷിയാണ് ഹസാരെയ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത്. ഹസാരെ തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തമിഴ്ചിത്രമായ മുതല്‍വര്‍ മഹാത്മയുടെ ഹിന്ദി പതിപ്പായ വെല്‍ക്കം ബാക്ക് ഗാന്ധിയുടെ പ്രത്യേക പ്രദര്‍ശനത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു ഹസാരെ. സംവരണത്തിന് എതിരായ ഹസാരെയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.

Subscribe Us:

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, ഹൈദരബാദില്‍ പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികള്‍ അണ്ണാ ഹസാരെ റദ്ദാക്കി. ലോക്പാല്‍ ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നതിനാല്‍ ഹൈദരാബാദ് സന്ദര്‍ശനം റദ്ദാക്കി ദല്‍ഹിയിലേക്ക് പോകുകയായിരുന്നു. ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ സന്ദര്‍ശക ഗാലറിയില്‍ ഉണ്ടാകുമെന്നാണ് ഹസാരെ നേരത്തെ പറഞ്ഞിരുന്നു.

Malayalam News
Kerala News in English