ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 16 മുതല്‍ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അന്നാ ഹസാരെയുടെ സത്യാഗ്രഹവേദി സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡല്‍ഹി പോലീസ്. അന്നാ ഹസാരെയെ അനുകൂലിക്കുന്നവരില്‍ പ്രമുഖരായ അരവിന്ദ് കേജ്രിവാള്‍, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്തയുമായുള്ള ചര്‍ച്ചയിലാണ് വേദി സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ് കമ്മീഷണര്‍ വ്യക്തമാക്കിയത്.

ഹസാരെയുടെ സത്യാഗ്രഹത്തിന് ജന്തര്‍മന്ദിറില്‍ വേദി അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.പകരം നാലുവേദികളാണ് അന്നാഹസാരെ ക്യാംപ് നിര്‍ദേശിച്ചത്്. രാംലീല മൈതാനം, രാജ്ഘട്ട്, ബോട്ട് ക്ലബ്ബ്, ഷഹീദ് പാര്‍ക്ക് എന്നിവയാണവ.