മുംബൈ: ശക്തമായ ലോക്പാല്‍ ആവശ്യപ്പെട്ടുള്ള അണ്ണാ ഹസാരെയുടെ നിരാഹാരം രണ്ടാം ദിവസവും തുടരുകയാണ്. ഇന്നലെ 102 ഡിഗ്രി പനിയുണ്ടായിരുന്ന ഹസാരെയുടെ നില ഇന്നു രാവിലെ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ഹസാരെയുടെ ശരീരഭാരം ഒന്നര കിലോ കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നലെ തുടങ്ങിയ നിരാഹാരം കാരണമല്ല ഭാരം കുറഞ്ഞതെന്നും അഞ്ച് ദിവസത്തിനുള്ളിലാണ് ശരീരഭാരം ഇത്ര കുറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നിരാഹാരമാരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഹസാരെക്ക് വൈറല്‍ പനി ബാധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ നിരാഹാരം പിന്‍വലിക്കണമെന്നും ധര്‍ണമാത്രം നടത്തിയാല്‍ മതിയെന്നും ഹസാരെ സംഘം ഇന്നലെ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഹസാരെ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. മഹാരാഷ്രട മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ഹസാരെയുമായി ടെലിഫോണില്‍ സംസാരിച്ച നിരാഹാര സമരത്തില്‍ നിന്ന് പന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe Us:

അതേസമയം, ഉപവാസ സമരത്തിന് ഹസാരെ സംഘം പ്രതീക്ഷിച്ച പ്രതികരണമൊന്നും മുംബൈയില്‍ ലഭിക്കുന്നില്ല. സമരം നടക്കുന്ന എം.എം.ആര്‍.ഡി.എ മൈതാനത്ത് മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഹസാരെ സംഘാംഗങ്ങളും ഏതാനും അനുയായികളും മാത്രമാണ് പലപ്പോഴും ഉണ്ടായിരുന്നത്. മുംബൈയില്‍ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോള്‍ ഉള്ളത്. ഇത് ആളുകള്‍ കുറയാന്‍ കാരണമായി പറയുന്നുണ്ട്.

Malayalam News
Kerala News in English