ന്യൂദല്‍ഹി: ഹരിയാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഹസാരെ സംഘത്തിന്റെ പ്രചാരണം. ലോക്പാല്‍ ബില്‍ നടപ്പാക്കാത്ത കോണ്‍ഗ്രസിന് ചരിത്ര തോല്‍വി സമ്മാനിക്കണമെന്ന് ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തിലെ യോഗത്തില്‍ അരവിന്ദ് ഖെജരിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഴിമതിക്കാരെ ജയിലില്‍ അയക്കാന്‍ താല്‍പര്യമില്ല. അവര്‍ക്കെതിരെ ഒരു നടപടിക്കും പാര്‍ട്ടി തയ്യാറല്ലെന്നും ഖെജരിവാള്‍ കുറ്റപ്പെടുത്തി.

ഒക്‌ടോബര്‍ 13നാണ് ഹരിയാനയില്‍ ഉപതെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രിയും ഹിസാറിലെ സിറ്റിംഗ് എം.പിയുമായ ഭജന്‍ലാലിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Subscribe Us:

ലോക്പാല്‍ ഉടന്‍ പാസാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും അണ്ണാ സംഘം പ്രചരണം ശക്തമാക്കുമെന്നും ഖെജരിവാള്‍ മുന്നറിയിപ്പു നല്‍കി.