ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ച് അനുകൂല നിലപാടെടുക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് രാജ്യവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ നിരാഹാരസമരം നടത്തുന്ന അണ്ണ ഹസാരെ ആഹ്വാനം ചെയ്തു.

അതിനിടെ സമരം നടത്തുന്ന ഹസാരെയുമായി ഇന്ന് വൈകീട്ട് വീണ്ടും ചര്‍ച്ച നടത്തും. ലോക്പാല്‍ ബില്‍ കരടുസമിതിയുടെ ചെയര്‍മാനായി ജെ.എസ് വര്‍മ്മ, സന്തോഷ് ഹെഗ്‌ഡേ എന്നിവരില്‍ ആരെയെങ്കിലും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് അണ്ണ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

അവസാനശ്വാസം വരെയും പോരാടുമെന്ന് അണ്ണ ഹസാരെ പറഞ്ഞു. നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് നേരത്തേ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹസാരെ വഴങ്ങിയിരുന്നില്ല.