എഡിറ്റര്‍
എഡിറ്റര്‍
അഴിമതി വിരുദ്ധ സംഘത്തെ തകര്‍ത്തത് കെജ്‌രിവാളെന്ന് ഹസാരെ
എഡിറ്റര്‍
Saturday 29th September 2012 9:40am

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ ജനകീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട തന്റെ സംഘത്തെ തകര്‍ത്തത് അരവിന്ദ് കെജ്‌രിവാളാണെന്ന് അന്നാ ഹസാരെ. കെജ്‌രിവാളിന്റ രാഷ്ട്രീയമോഹങ്ങളാണ് സംഘത്തിന്റെ ഐക്യത്തിന് തിരിച്ചടിയായതെന്നും ഹസാരെ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കണമെന്നതായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ താന്‍ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ടാണ് പാര്‍ട്ടിയുണ്ടാക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തോട് പരസ്യമായിത്തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

Ads By Google

ഇതേച്ചൊല്ലിയാണ് സംഘം പിളര്‍ന്നത്- തന്റെ പേരോ ചിത്രമോ കെജ്‌രിവാള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതാണ് അത് വീണ്ടും ആവര്‍ത്തിക്കുന്നെന്നും ഹസാരെ പറഞ്ഞു.

അതേസമയം പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുംമുമ്പ് ജനാഭിപ്രായം തേടാന്‍ അരവിന്ദ് കെജ്‌രിവാള്‍ ഒരുങ്ങുന്നു. ഗാന്ധിജയന്തിദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്.

എന്നാല്‍ അതിനു മുന്നോടിയായി, ജനലോക്പാല്‍ പ്രചാരണവേളയില്‍ ചെയ്തപോലെ ജനാഭിപ്രായം തേടാനാണ് ഉദ്ദേശിക്കുന്നത്.

രാഷ്ട്രീയപാര്‍ട്ടി എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് ജനങ്ങളോട് അഭിപ്രായമാരായും. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തുടങ്ങിയവയുടെ കരട് ഒക്ടോബര്‍ രണ്ടിന് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും.

Advertisement