ന്യൂദല്‍ഹി: അണ്ണാ ഹസാരെ തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് സ്വാമി അഗ്നിവേശ്. അല്‍പ സമയത്തിനകം ഹസാരെയും സംഘവും ജെ.പി പാര്‍ക്കിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു. അഗ്നിവേശിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ഹസാരെ തയ്യാറായത്.

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഹസാരെയെ ജയില്‍ മോചിതനാക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചിരുന്നു. ഇതിനായി റിലീസിങ്ങ് ഓര്‍ഡര്‍ ദല്‍ഹി പോലീസ് തിഹാര്‍ ജയില്‍ ഡി.ജി.പിക്കയച്ചിരുന്നു. തുടര്‍ന്ന മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ക്കായി ഡി.ജി..പിയുടെ മുറിയിലെത്തിയപ്പോള്‍ ഉപാധികളില്ലാതെ സമരത്തിന് അനുവദിക്കാതെ ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഹസാരെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയില്‍ ഉരുത്തിരഞ്ഞ തീരുമാനമെന്താണെന്നോ സമരത്തിന് ഉപാധികള്‍ ഒഴിവാക്കിയോ എന്ന കാര്യത്തിലോ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.