ലണ്ടന്‍: സ്വന്തം ഇഛാശക്തി കൊണ്ട് ലോകത്തിനാകമാനം പ്രചോദനമായി മാറിയ വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് സഹായിയെ തേടുന്നു. ഹോക്കിംഗ്‌സിന്റെ തന്നെ സ്വന്തം വെബ്‌സൈറ്റിലാണ് സഹായിയെ തേടിയുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.

സ്വന്തം കാഴ്ചപ്പാടുകള്‍ ഹോക്കിംഗ്‌സ് ലോകത്തിന് കൈമാറുന്ന ഇലക്ട്രോണിക് സ്പീച്ച് സിസ്റ്റം വേണ്ട വിധം പ്രവര്‍ത്തിപ്പിക്കുകയായിരിക്കും സഹായിയുടെ പ്രധാന കര്‍ത്തവ്യം. 25,000 പൗണ്ട് (20,40500 രൂപ) ആണ് ഒരു വര്‍ഷത്തെ ശമ്പളം.

Subscribe Us:

നല്ല കംപ്യൂട്ടര്‍ പരിജ്ഞാനം, യാത്രകള്‍ ചെയ്യാന്‍ താല്‍പര്യം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള കഴിവ് എന്നിവയാണ് യോഗ്യതയായി വേണ്ടത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള കഴിവുണ്ടെങ്കില്‍ മാത്രം പോരാ, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ ഗൈഡോ ടെക്‌നിക്കല്‍ സപ്പോര്‍ട്ടോ കൂടാതെ റിപ്പയര്‍ ചെയ്യാന്‍ സാധിക്കണമത്രെ.

വയറുകളും നൂതനമായ ഇലക്ട്രോണിക് ഡിവൈസുകളും ഘടിപ്പിച്ച ഹോക്കിംഗ്‌സിന്റെ വീല്‍ചെയറിന്റെ ഫോട്ടോ പരസ്യത്തില്‍ കൊടുത്തിട്ടുണ്ട്. ‘നിങ്ങള്‍ക്കിത് അറ്റകുറ്റപ്പണി നടത്താനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമോ?’ എന്ന ചോദ്യം അതിനു താഴെ കാണാം. ഏതായാലും ലോകം കാത്തിരിക്കുകയാണ് ആരായിരിക്കും ആ ഭാഗ്യവാന്‍ എന്നറിയാന്‍.

Malayalam News
Kerala News in English