കുറ്റിപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കുറ്റിപ്പുറത്ത് നിന്നും 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.


Also Read: ‘പ്ലാസ്റ്റിക്ക് ബാറ്റുപയോഗിക്കു അങ്ങിനെയെങ്കില്‍ മരങ്ങള്‍ സംരക്ഷിക്കാം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട യുവരാജിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ


വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പണം കടത്തുകയായിരുന്ന വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ശ്രമിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് സംഘം വലയിലായത്.


Dont Miss: ‘ഇത്രയും കൊടിയ വിഷവുമായിട്ടാണല്ലോ കുമ്മനം താങ്കള്‍ കേരള മണ്ണില്‍ ജീവിക്കുന്നത്’; മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയാക്കിയ കുമ്മനത്തിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയ


കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് പണവുമായെത്തിയ സംഘത്തെ പൊലീസ് പിടികൂടുന്നത്. ഇവരില്‍ നിന്ന് 79.46 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 9 ലക്ഷം രൂപയും പൊലീസ് പിടികൂടിയിരുന്നു. പണം കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.