എഡിറ്റര്‍
എഡിറ്റര്‍
ഹാവെല്‍സ് കേരളത്തില്‍ നിന്നും ഈ വര്‍ഷം 400 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു
എഡിറ്റര്‍
Thursday 8th November 2012 9:51am

പ്രമുഖ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാണസ്ഥാപനമായ ഹാവെല്‍സ് ഈ വര്‍ഷം കേരളത്തില്‍ 400 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയതിനേക്കാള്‍ 30 ശതമാനം അധിക വരുമാനമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

Ads By Google

കമ്പനിയുടെ പ്രീമിയം ബ്രാന്‍ഡായ ക്രാബ്ട്രീയുടെ കീഴില്‍ മുറാനോ എന്ന പുതിയ സ്വിച്ചുകളുടെ ശ്രേണി ഹാവെല്‍സ് ഇന്നലെ വിപണിയിലിറക്കി. മുറാനോ സ്വിച്ച് റേഞ്ചുകള്‍ ദൃഢവും പോറല്‍ വീഴാത്തതുമായ ഗ്ലാസിലാണ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ കമ്പനിയുടെ 20 ശതമാനത്തോളം വിറ്റുവരവ് ക്രാബ്ട്രീ ബ്രാന്‍ഡില്‍ നിന്നാണെന്ന് ഹാവെല്‍സ് ഇന്ത്യ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ അനില്‍ ഗുപ്ത അറിയിച്ചു.

രാജ്യത്തെ മൊത്തം വിറ്റുവരവില്‍ 10 ശതമാനത്തോളം കേരളത്തില്‍ നിന്നാണെന്നും കേരളം തങ്ങളുടെ പ്രധാന വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷത്തെ വാറണ്ടിയാണ് മുറാനോ സ്വിച്ചുകള്‍ക്ക് കമ്പനി നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് പുറമെ മറ്റ് പ്രീമിയം ഗൃഹോപകരണങ്ങളും ഹാവെല്‍സ് പുറത്തിറക്കിയിട്ടുണ്ട്. കൊച്ചിയിലെ പുതിയ ഓഫീസില്‍ എല്ലാ ഹാവെല്‍സ് ഉത്പന്നങ്ങളും അണിനിരത്തി ഹാവെല്‍സ് ഗാലക്‌സിയും തുറന്നിട്ടുണ്ട്.

ഇപ്പോള്‍ സംസ്ഥാനത്ത് ആറ് ഹാവെല്‍സ് ഗാലക്‌സികളുണ്ടെന്നും അടുത്ത വര്‍ഷത്തോടെ ഇത് 20 ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement